ചോറ്റാനിക്കര ....... ഡ്യൂട്ടിക്കിടെ ഗ്രേഡ് എസ്. ഐ കുഴഞ്ഞുവീണ് മരിച്ചു. ചോറ്റാനിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ (സ്പൈഡർ ഡ്യൂട്ടി) മങ്ങാട്ടൂർ കോടിയാട്ട് ഏലിയാസ് (53) ആണ് മരിച്ചത്.
ഇന്ന് (26/12/22) രാവിലെ 8 ന് പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി സ്റ്റേഷന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ജീപ്പിനു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകരായ പോലീസുകാരും പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടർ അടക്കം ഡിവൈഎസ്പി യുടെ വാഹനത്തിൽ തന്നെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
While working S. I collapsed and died